കൊടുവള്ളി: ഉംറ നിർവഹിക്കാൻ പോയ സ്ത്രീ റിയാദിൽ അസുഖം ബാധിച്ച് മരിച്ചു. കിഴക്കോത്ത് പകലേടത്ത് കാരക്കുന്നുമ്മൽ പരേതനായ മാമുക്കോയയുടെ ഭാര്യ റുഖിയയാണ് (64) മരിച്ചത്. ഉംറ നിർവഹിച്ച ശേഷം റിയാദിലുള്ള മകന്റെ അടുത്തെത്തിയ റുഖിയ അസുഖബാധിതയാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മക്കൾ: ഇസ്മായിൽ ചോനാമണ്ണിൽ, ബുഷ്റ, സുൽഫീകർ. മരുമക്കൾ: സറീമ, ജാസ്മിന.