ഗൂഡല്ലൂർ: ഹെൽത്ത് ക്യാമ്പിൽ താമസിക്കുന്ന ഗൂഡല്ലൂർ നഗരസഭ മുൻ കൗൺസിലറും ഡി.എം.കെ ജില്ല ഭാരവാഹിയുമായ ശ്രീനിയുടെ ഭാര്യ തമിഴ് സെൽവി (56) നിര്യാതയായി. ഓവാലി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ തമിഴ് ഭാഷ അധ്യാപകനായിരുന്ന പാർഥസാരഥിയുടെ മകളാണ്. മക്കൾ: മുകിൽ, മതി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാളമ്പുഴ പൊതുശ്മശാനത്തിൽ.