ഉദുമ: മുസ്ലിം ലീഗ് നേതാവും മത സാംസ്കാരിക മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന പി.എം. അബ്ദുറഹ്മാന് ഹാജി (69) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, ജില്ല ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പെരുമ്പള ചാരിറ്റി കമ്മിറ്റി ചെയര്മാന്, വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഡിവൈന്‍ ട്രാന്‍സ്പോര്‍ട്ട് ബസ് ഉടമയാണ്. പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: മുംതാസ് തെരുവത്ത്. മക്കള്‍: ഷുമൈസ്, ഷുഹൈല്‍. മരുമക്കള്‍: സ്റ്റഫീന, നൗറ. സഹോദരങ്ങള്‍: നഫീസ ബെദിര, പരേതരായ അബ്ദുല്ല പള്ളിയടുക്കല്‍, പി.എം. മൊയ്തീന് ഹാജി പെരുമ്പള, ദൈനബി തുരുത്തി.