തലശ്ശേരി: നഗരത്തിലെ വ്യാപാരിയും ത്രെഡ് ഹൗസ് ഉടമയുമായിരുന്ന പാലത്തിൽ അബ്ദുൽ റഹ്മാൻ (75) നിര്യാതനായി.
വയൽപുരയിൽ മൂസയുടെയും പാലത്തിൽ ബിച്ചുമ്മയുടെയും മകനാണ്.
ഭാര്യ: സാബിറ ആശാരിന്റവിട. മക്കൾ: അസ്മർ, അഫ്സൽ, അസീബ്, അസ്ലം, അസ്ഹറുദ്ദീൻ, അജ്നാസ്.
സഹോദരങ്ങൾ: കെ.പി. അബ്ദുൽ അസീസ് (ത്രെഡ് ഹൗസ് തലശ്ശേരി), റാബിയ, പരേതരായ സഫിയ, സുബൈദ.