കോഴിക്കോട്: ഈശോ സഭാംഗമായ ഫാ. ജോസഫ് കല്ലേപ്പളളി എസ്.ജെ (81) നിര്യാതനായി. കല്ലേപ്പളളി കുടുബാഗവും കോട്ടയം പെരുമ്പയിൽകാട് സ്വദേശിയുമാണ്. ഒരു വർഷമായി കോഴിക്കോട് മലാപറമ്പിലെ ക്രൈസ്റ്റ് ഹാളിൽ രോഗ ശയയിലായിരുന്നു. ഈശോസഭ കേരള പ്രവിശ്യയുടെ മുൻ പ്രൊവിൻഷ്യൽ, കോഴിക്കോട് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ, തിരുവന്തപുരം ലയോള സ്കൂൾ, സെന്റ് ജോസഫ് ഹയർ സെക്കനൻഡറി സ്കൂൾ, കണ്ണൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും നെയ്യാറ്റിൻകര മുകുന്തറ ലയോള സ്കൂൾ, മലാപറമ്പ് ക്രിസ്തുരാജ എ.എൽ.പി സ്കൂൾ മാനേജരുമായും സേവനമനുഷ്ഠിച്ചു. മികച്ച അധ്യാപകനുളള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് മലാപ്പറമ്പ് ക്രൈസ്റ്റ് ഹാൾ സെമിത്തേരിയിൽ.