കുറ്റിച്ചിറ: വാടിയിൽ വലിയവീട്ടിൽ പി.ടി. മുഹമ്മദ് സലീം (58) മുച്ചുന്തി പള്ളിക്ക് സമീപം മുച്ചുന്തിയകത്ത് നിര്യാതനായി. പരേതനായ മുച്ചുന്തിയകത്ത് ഇമ്പിച്ചമ്മദിന്റെയും പഴയതോപ്പിൽ ആയിശബിയുടെയും മകനാണ്. ഭാര്യ: മുച്ചുന്തിയകത്ത് സജ്ന. മക്കൾ: മുഹമ്മദ് ഖാസിം അദനി (സഅദിയ കോളജ് വിദ്യാർഥി), ഇബ്രാഹീം, ആയിശ മറിയം. സഹോദരങ്ങൾ: പി.ടി. മൻസൂറലി, പി.ടി. മുജീബ്, അലീമ, സാജിദ, ഹഫ്സത്ത്.