വില്യാപ്പള്ളി: ചേരിപ്പൊയിൽ പൊട്ടക്കണ്ടി മൊയ്തുവിന്റെ മകൻ ഫാസിൽ (28) മനാമ സൂഖിലെ താമസസ്ഥലത്തുവെച്ച് മരിച്ചു. അടുത്ത ദിവസം നാട്ടിലേക്കു വരാൻ തയാറെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
രണ്ടു വർഷമായി ബഹ്റൈനിലുള്ള ഫാസിൽ റെഡിമെയ്ഡ് വസ്ത്രക്കടയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഫായിസ്, ഷിനാസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.