കുന്ദമംഗലം: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു. പീടികപറമ്പത്ത് ഇഷാനാണ് മരിച്ചത്. ഇതേ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ ഇഷാന്റെ പിതാവ് ലിജിത്ത് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ലിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്ക് വെള്ളിപറമ്പിൽ ആപ്പ ഓട്ടോയിൽ ഇടിച്ചാണ് അപകടം സംഭവിച്ചിരുന്നത്. സാരമായി പരിക്കേറ്റ ലിജിത്തിനെയും ഭാര്യയെയും മക്കളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇഷാന്റെ മാതാവ്: വിജിന. സഹോദരൻ: അലൻ.