പട്ടാമ്പി: പട്ടാമ്പിയിലെ ജനകീയ ഡോക്ടർ ജോസ് പുളിക്കൻ (74) നിര്യാതനായി. പട്ടാമ്പി താലൂക്ക് ആശുപത്രി, കൊപ്പം, ഓങ്ങല്ലൂർ, വല്ലപ്പുഴ, മണ്ണാർക്കാട് സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. തൃശൂർ മണ്ണമ്പറ്റ ആന്റണി പുളിക്കൻ -ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: റെറ്റി ജോസ്. മക്കൾ: ആന്റണി പുളിക്കൻ (ഐ.ടി ബംഗളൂരു), റെജി പുളിക്കൻ (അസോസിയേറ്റ് പ്രഫസർ, ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി), ഡോ. ലിൻസി പുളിക്കൻ (അസി. സർജൻ, ഹെൽത്ത് സർവിസസ്, കോട്ടയം).
സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തൃശൂർ മണ്ണംപറ്റ സെന്റ് മേരീസ് ഇമ്മാക്കുലേറ്റ് ചർച്ച് സെമിത്തേരിയിൽ.