തലശ്ശേരി: കോമത്ത് പാറാൽ റേഷൻ കടക്ക് സമീപം കൈതേരി പുനത്തിൽ വടവതി മനോജ് (50) നിര്യാതനായി. കൊളശ്ശേരി ലക്ഷ്മി ഗ്യാസ് ഏജൻസിയിൽ ലോഡിങ്- അൺലോഡിങ് തൊഴിലാളിയാണ്. തലശ്ശേരി നഗരസഭ മുൻ കൗൺസിലറായിരുന്ന പരേതനായ വടവതി രാമദാസന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: ഗ്രീഷ്മ. മക്കൾ: നന്ദന, തനിൽക് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: മജിന, മനീഷ്.