നടുവണ്ണൂർ: തിരുവോട് പാറക്കാമ്പത്ത് ടി.കെ. അസ്സൻ കുട്ടി ഹാജി (82) നിര്യാതനായി. മലബാർ ഗോൾഡ് കോർപറേറ്റ് ഹെഡ് അഹമ്മദ് ബഷീറിന്റെ പിതാവും ചെയർമാൻ എം.പി. അഹമ്മദിന്റെ സഹോദരീഭർത്താവുമാണ്. ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ. മക്കൾ: എം.പി. ബഷീർ, ആയിഷ, ഷറീന. മരുമക്കൾ: ഇമ്പിച്ചി മൊയ്തി (പടിയക്കണ്ടി), മജീദ് (ഇയ്യാട്), സൗദ. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാലോളി ജുമാ മസ്ജിദിൽ.