ഫറോക്ക്: ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറിയും കോൺഗ്രസ് കോഴിക്കോട് ജില്ല കമ്മിറ്റി അംഗവുമായിരുന്ന നല്ലൂർ അത്തം വളവിൽ ഇടക്കാട്ട് ഡേവിഡ് (77) നിര്യാതനായി. കോൺഗ്രസ് കടലുണ്ടി മണ്ഡലം പ്രസിഡന്റ്, ബേപ്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, ജില്ല ടൂറിസം കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടർ, ക്രിസ്ത്യൻ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ലിസിയാമ്മ (റിട്ട. പ്രധാനാധ്യാപിക). സഹോദരങ്ങൾ: സുലോചന എഡ് വിൻ, വിക്ടോറിയ തങ്കം, ഗേട്ടി ബിയാട്രിസ്, പരേതനായ ജോകുട്ടി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മണ്ണൂർ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.