ഇരിട്ടി: ജബ്ബാർക്കടവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഉളിക്കൽ സ്വദേശി മരിച്ചു. ഉളിക്കൽ മണ്ഡപപ്പറമ്പിലെ പാറക്കൽ ഹൗസിൽ പി.എൻ. രവിയാണ് (60) മരിച്ചത്. പുഴയിലൂടെ രവി ഒഴുകിപ്പോകുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയര്‍ഫോഴ്സ് എത്തി കരക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ജബ്ബാർ കടവ് പാലത്തിനു മുകളിൽ നിന്ന ആളുകളാണ് പുഴയിലൂടെ ഒരാൾ ഒഴുകിപ്പോകുന്നത് കണ്ടത്. ഉടനെതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ആളെ രക്ഷപ്പെടുത്തി ഇരട്ടി സ്കൈ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുനിതയാണ് മരിച്ച രവിയുടെ ഭാര്യ. മക്കൾ: രനീഷ്, രഹ്ന.