ഫറോക്ക്: കള്ളിത്തൊടി സ്വദേശി വൈലശ്ശേരി അബൂബക്കറിന്റെ മകൻ അബ്ദുൽ ജലീൽ (48) മനാമയിൽ ഹൃദയസ്തംഭനംമൂലം മരിച്ചു. ദീർഘകാലം മണ്ണൂർവളവിൽ പ്ലൈവുഡ് സ്ഥാപനം നടത്തിയിരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ബഹ്റൈനിലേക്ക് ജോലി ആവശ്യാർഥം പോയത്.
മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരുന്നതടക്കമുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. മാതാവ്: പരേതയായ നഫീസ. ഭാര്യ: ഷഹർ ബാൻ. മക്കൾ: ദാനിയ, ലംഹ, ഫാത്തിമ ഷസ. സഹോദരങ്ങൾ: അബ്ദുൽ റഹിമാൻ, നൗഷാദ്, ആയിഷബി, സാജിത.