വടകര: സോഷ്യലിസ്റ്റും പൊതു പ്രവർത്തകനും അധ്യാപക അവാർഡ് ജേതാവുമായ പി. ബാലൻ മാസ്റ്റർ (82) നിര്യാതനായി. കെ.ജി.ടി.എ, കെ.എസ്.ടി.എ എന്നിവയുടെ സംസ്ഥാന സെക്രട്ടറി, ഒയിസ്ക സംസ്ഥാന സമിതി അംഗം, വടകര സിറ്റിസൺ കൗൺസിൽ പ്രസിഡന്റ്. സി.കെ. നാണു മന്ത്രിയായിരുന്നപ്പോൾ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പുതുപ്പണം ചീനം വീട്, പയ്യോളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പുതുപ്പാടി ഗവ. ഹൈസ്കൂളിലും ചോറോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും പ്രധാന അധ്യാപകനായിരുന്നു. തോടന്നൂർ എ.ഇ.ഒയുമായിരുന്നു. പുതുപ്പണം ചീനംവീട് യു.പി സ്കൂൾ പൂർവ വിദ്യാർഥിയായ പി. ബാലൻ പൂർവവിദ്യാർഥി സംഘടനയുടെ രക്ഷാധികാരിയാണ്. ഭാര്യ: സത്യഭാമ. മക്കൾ: ഡോ. ബി. സിന്ധു (കൊമേഴ്സ് വിഭാഗം മേധാവി, പാവനാത്മ കോളജ്, ഇടുക്കി), ബി. സന്ധ്യ (അധ്യാപിക ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ തൃശൂർ). മരുമക്കൾ: പി.ഡി. വിജയകുമാർ (ചെയർമാൻ നിയോ ടെക്നോളജീസ്), അഡ്വ. പി. സജു (തലശ്ശേരി ജില്ല കോടതി).