പയ്യന്നൂർ: കോത്തായിമുക്കിലെ അച്ചംവീട്ടിൽ ഇന്ദിര (73) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. ചിണ്ട പൊതുവാൾ. മക്കൾ: സുരേശൻ (റിട്ട. ഗ്രാമീൺ ബാങ്ക് മാനേജർ), സുലേഖ (കേളോത്ത്), സുനിത (അംഗൻവാടി വർക്കർ, വി.വി. നഗർ ചെറുവത്തൂർ), സുരജ (പിലാത്തറ അർബൻ സൊസൈറ്റി). മരുമക്കൾ: ഗീത (റിട്ട. അധ്യാപിക കൊടക്കാട് ജി.ഡബ്ല്യു.യു.പി സ്കൂൾ), കെ.എ. മുകുന്ദൻ (റിട്ട. സി.ആർ.പി.എഫ്), കുഞ്ഞികൃഷ്ണൻ (ഫോട്ടോഗ്രാഫർ, സി.പി.എം ചെറുവത്തൂർ ഈസ്റ്റ് എൽ.സി അംഗം), ബാബു (മെഡിക്കൽ റപ്പ് കോറോം). സഹോദരങ്ങൾ: കാർത്ത്യായനി, നാരായണി, ലക്ഷ്മി, രാജലക്ഷ്മി, ബാലകൃഷ്ണൻ മാസ്റ്റർ, പരേതയായ ദേവകി. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന്.