തളിപ്പറമ്പ്: പുളിമ്പറമ്പിലെ ഇ.കെ. രഘുനാഥൻ (56) നിര്യാതനായി. ചെറുകുന്ന് ജി.എൻ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. വിവിധ ഗാനമേള ട്രൂപ്പുകളിലും ചാനലുകളിലും ഗിറ്റാറിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. മാട്ടൂലിലെ പരേതരായ ഇ. കുമാരൻ മാസ്റ്ററുടെയും കൊയ്യോൻ ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: കെ. സുമന (അധ്യാപിക, ജി.എച്ച്.എസ്, പാച്ചേനി). മക്കൾ: നിഖിൽ (സോഫ്റ്റ് വെയർ എൻജിനീയർ, തിരുവനന്തപുരം), നിത്യ (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു). മരുമകൾ: ഷിംന (സോഫ്റ്റ് വെയർ എൻജിനീയർ, തിരുവനന്തപുരം). സഹോദരങ്ങൾ: ഇ. വിമലകുമാരി (കീഴറ), ഇ. മണി(ചുടല), രാജൻ (വെങ്ങര), സുരേഷ് കുമാർ (കൊറ്റാളി), പരേതരായ കൃഷ്ണൻ (അഴീക്കൽ), നാരായണൻ (റിട്ട. റെയിൽവേ), കണ്ണൻ (റിട്ട.കംസ്റ്റംസ്, മാട്ടൂൽ), ഗോപിനാഥൻ.
മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ട് മുതൽ 10 വരെ പുളിമ്പറമ്പിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 11ന് പയ്യാമ്പലത്ത് സംസ്കാരം.