ചൊക്ലി: പന്ന്യന്നൂരിലെ ഐശ്വര്യയിൽ കെ. നാണു മാസ്റ്റർ (83) നിര്യാതനായി. പാനൂർ ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു.
പന്ന്യന്നൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം, കർഷക സംഘം പന്ന്യന്നൂർ വില്ലേജ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ.വി. രാധ (റിട്ട. അധ്യാപിക, പുന്നോൽ എൽ.പി സ്കൂൾ).
മക്കൾ: ബിജോയ് (സൂപ്രണ്ടിങ് എൻജിനീയർ, കൊച്ചി കോർപറേഷൻ), ബിജിഷ (അധ്യാപിക, കടമ്പൂർ ഹൈസ്കൂൾ), ബിജിൽ കുമാർ (ആസ്ട്രേലിയ).
മരുമക്കൾ: ഗിനീഷ് കുമാർ (പ്രിൻസിപ്പൽ, കേന്ദ്രീയ വിദ്യാലയം ചെമ്പ്ര), ഷെറിൻ (കണ്ണൂർ), പ്രഭിന (ആസ്ട്രേലിയ). സഹോദരങ്ങൾ: ലക്ഷ്മി, സരോജിനി.