പയ്യന്നൂര്‍: അന്നൂര്‍ കിഴക്കെ കൊവ്വലില്‍ താമസിക്കുന്ന റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ കെ.പി. രാഘവന് (72) നിര്യാതനായി. തൃക്കരിപ്പൂർ കടപ്പുറം സ്വദേശിയാണ്. കടപ്പുറത്തെ പരേതരായ കെ.വി. കുഞ്ഞമ്പുവിന്റെയും കെ.പി. ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഇ. രാജിനി. മക്കള്‍: ധർമരാജ്, ശ്രുതി (ഗള്‍ഫ്). മരുമകന്: ഗോകുല്‍ദാസ് (ഗള്‍ഫ്). സഹോദരങ്ങള്‍: യശോദ, രാമകൃഷ്ണന് (റിട്ട. മത്സ്യഫെഡ്, ജനറല്‍ സെക്രട്ടറി, മലബാര്‍ റെയില്‍ യൂസേഴ്സ് അസോസിയേഷന്), പത്മിനി, പരേതയായ കാര്‍ത്ത്യായനി.