തളിപ്പറമ്പ്: കോർട്ട് റോഡിലെ അശോക ടെയിലേഴ്സ് ഉടമ കെ. മോഹൻലാൽ (78) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: രഹിൻ ലാൽ (അശോക ടെയിലേഴ്സ്), സഹിൻ ലാൽ (മർച്ചന്റ് നേവി), ശ്യാംലാൽ. മരുമക്കൾ: അൽക്ക (പനങ്കാവ്), നിധീഷ (അതിയടം). സഹോദരങ്ങൾ: ചിത്രലേഖ, അശോകൻ (അശോക ടെയിലേഴ്സ്, കണ്ണൂർ), പരേതനായ പ്രേമരാജൻ. ഭൗതികശരീരം വെള്ളിയാഴ്ച 12 വരെ തളിപ്പറമ്പ് സർ സയ്യിദ് കോളജിനടുത്തുള്ള വിദ്യാനഗർ ഹൗസിങ് കോളനിയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ.