കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ മസ്ജിദുൽ ഫുർഖാൻ ഭാരവാഹിയും അരീക്കാട് എ.യു.പി സ്കൂൾ റിട്ട. അധ്യാപകനുമായ കോർമത്ത് പുതിയോട്ടിൽ കെ.പി. മൂസ (73) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ് കുട്ടി മൗലവി. മാതാവ്: എം.ടി. ഫാത്തിമ കുട്ടി (വാഴക്കാട്). ഭാര്യ: സുലൈഖ ഏഴുനിലത്ത് മാവൂർ. മക്കൾ: അബ്ദുൽ ബാസിത് (ആനിമേഷൻ ഡിസൈനർ, കാരറ്റ് ക്രിയേഷൻ), അൻവർ, ബഹ്ജത്ത്, പരേതയായ ബുശൈറ. മരുമക്കൾ: ഫാഹിറ തിരുത്തിയാട്, അസ്ഫിനറോസ് കൊട്ടപ്പുറം, അബ്ദുൽ ഹകീം പാലക്കാട്, നിസ്താർ കപ്പുറം. സഹോദരങ്ങൾ: റസാഖ് വഴിയോരം, സലാം കൊടിയത്തൂർ, മുനീർ, സിദ്ദീഖ് കൊടിയത്തൂർ, ആയിശ നാദാപുരം, മൈമൂന കാവനൂർ, സഈദ വയനാട്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് വെസ്റ്റ് കൊടിയത്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.