എകരൂൽ: റിട്ട. എസ്.ഐ കരിയാത്തൻകാവ് ചങ്ങരത്തുനാട്ടിൽ സി.കെ. അശോകൻ (75) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി (റിട്ട. അധ്യാപിക, ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ധന്യ, സരിൻ. മരുമകൻ: ഷാജിത്ത് (കണ്ണൂർ). സഹോദരങ്ങൾ: ഭാരതി (പുത്തഞ്ചേരി), സി.കെ. പ്രേമരാജൻ, പരേതയായ സരള. സഞ്ചയനം തിങ്കളാഴ്ച.