തിരുവമ്പാടി: വെട്ടിക്കാട്ട് ജോസഫ് (82) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി (റിട്ട. അധ്യാപിക, എസ്.എച്ച്.യു.പി.എസ്, തിരുവമ്പാടി. കോടഞ്ചേരി വാമറ്റത്തിൽ കുടുംബാംഗമാണ്). മക്കൾ: സെലിൻ ഷാജി (തലയാട്), ലവ്ലി പീറ്റർ (ചിപ്പിലിത്തോട്), ജൂലി സാജു (കബനിഗിരി, പുൽപള്ളി), ജോബി. മരുമക്കൾ: ഷാജി മുണ്ടന്താനം (തലയാട്), പീറ്റർ അരഞ്ഞാണി പുത്തൻപുരയിൽ (ചിപ്പിലിത്തോട്), സാജു കാടങ്കാവിൽ (കബനിഗിരി, പുൽപള്ളി), മേഘ്ന പുളിന്താനത്തുമല (കമ്പളക്കാട്). സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ.