ശ്രീകണ്ഠപുരം: കോട്ടൂരിലെ കോൺഗ്രസ് പ്രവർത്തകനും റിട്ട. കൃഷി ഓഫിസറുമായ ഒ.സി. ചന്ദ്രൻ നമ്പ്യാർ (74) നിര്യാതനായി. സീനിയർ സിറ്റിസൺ ഫോറം യൂനിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: വിജയ ലക്ഷ്മി. മക്കൾ: എ.കെ. ആനന്ദ് (അധ്യാപകൻ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ ), എ.കെ അമ്പിളി (അധ്യാപിക ദേശമിത്രം യു.പി സ്കൂൾ, ചേടിച്ചേരി). മരുമക്കൾ: രാജേഷ് മയ്യിൽ (വിമുക്ത ഭടൻ), പ്രിയങ്ക (അസി. പ്രഫസർ എം.ജി കോളജ് ഇരിട്ടി). സഹോദരങ്ങൾ: സാവിത്രിയമ്മ (മലപ്പട്ടം), വാസുദേവൻ (റിട്ട. യു.ഡി ക്ലർക്ക്, പഞ്ചായത്ത്), ഒ.സി. ശ്രീധരൻ (റിട്ട. അധ്യാപകൻ കൊളച്ചേരി യു.പി സ്കൂൾ, കെ.എസ്.എസ്.പി.എ ജില്ല ജോ. സെക്രട്ടറി), മോഹനൻ (റിട്ട. കൃഷി ഓഫിസർ), മനോഹരൻ (റിട്ട. പ്രിൻസിപ്പൽ, മലപ്പട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ ശശിധരൻ (റിട്ട. അധ്യാപകൻ).