ശ്രീകണ്ഠപുരം: പയ്യാവൂർ കുന്നത്തൂർ പാടിയിലെ പുല്ലായ്ക്കൊടി കാരണവർ കരിഞ്ചൻ ചന്തൻ (ഹരീന്ദ്രൻ-86) നിര്യാതനായി. 1994ലാണ് കരിഞ്ചൻ കുന്നത്തൂർപാടി മുത്തപ്പ ദേവസ്ഥാനത്ത് ചന്തനായി ആചാരമേറ്റത്. പുല്ലായ്ക്കൊടി കാരണവരായ ചന്തൻ 30 വർഷക്കാലം അനുഷ്ഠാന സ്ഥാനികനായിരുന്നു. പരേതനായ പുല്ലായ്ക്കൊടി മന്ദന്റെയും കുംഭയുടെയും മകനാണ്. ഭാര്യ: പുഷ്പവല്ലി. സഹോദരങ്ങൾ: നാരായണി, കല്യാണി, ജാനകി, മാധവി.