ബാലുശ്ശേരി: കുറുമ്പ്രനാട് രാജവംശത്തിലെ വലിയ രാജാവും ബാലുശ്ശേരി കോട്ട ശ്രീ പരദേവത ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ റിട്ട. അധ്യാപകനും കവിയുമായിരുന്ന കുളപ്പുറത്ത് കോവിലകത്ത് ശ്രീനിലയം രാമവർമ രാജ (92) നിര്യാതനായി. ഭാര്യ: പുതിയ കോവിലകം മനോരമ തമ്പുരാട്ടി. മക്കൾ: പി.കെ. രമേശൻ (കസാഖ്സ്താൻ), പരേതയായ പി.കെ. അപർണ. മരുമക്കൾ: ഡോ. സുവർണ ദേവി (കേരള യൂനിവേഴ്സിറ്റി തിരുവനന്തപുരം), ഉല്ലാസ് വർമ (തിരുവനന്തപുരം). സഹോദരങ്ങൾ: പരേതരായ അംബിക ദേവി, അംബാദേവി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കോവിലകം ശ്മശാനത്തിൽ.