കോഴിക്കോട്: സുൽത്താൻ ബത്തേരി മാടക്കരയിൽ താമസിക്കുന്ന മുടക്കയിൽ രത്നകുമാരി (93) കോഴിക്കോട്ട് നിര്യാതയായി. പരേതനായ തോരക്കാട് വേലായുധൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: അഡ്വ. തോരക്കാട് സുധാകരൻ, ടി. മുരളീധരൻ (റിട്ട. എൽ.ഐ.സി തളിപ്പറമ്പ്), ഇന്ദിര (റിട്ട. പ്രധാനാധ്യാപിക കൊളപ്പുറം). മരുമക്കൾ: സി.കെ. ലേഖ (റിട്ട. അധ്യാപിക മുണ്ടേരി ജി.എച്ച്.എസ് കൽപ്പറ്റ), വാണി എന്ന ഹസീന (പൂളാടിക്കുന്ന്), സുന്ദർ ബാബു (റിട്ട. ഹിന്ദുസ്ഥാൻ യൂനിലിവർ ലിമിറ്റഡ്). പൂളാടിക്കുന്നിൽ മകൻ മുരളീധരന്റെ വീട്ടിൽ ശനിയാഴ്ച രാവിലെ 11 വരെ പൊതുദർശനത്തിനുവെച്ച ശേഷം സംസ്കാരം വൈകീട്ട് മൂന്നിന് ബത്തേരിയിലെ മാടക്കര വീട്ടുവളപ്പിൽ.