കൂടരഞ്ഞി: രാഷ്ട്രീയ ജനതാദൾ നേതാവായിരുന്ന പി.എം. മത്തായി പെണ്ണാപറമ്പിൽ (82) നിര്യാതയായി. നാഷണൽ സേവിങ്സ് റിട്ട. ഡയറക്ടറായിരുന്നു. കൂടരഞ്ഞി സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റാണ്. ഭാര്യ: പരേതയായ അന്നകുട്ടി. കടപ്ലാമറ്റം നെല്ലിക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ: ഡോ. മനോജ് മാത്യു (രാജഗിരി കോളജ്, എറണാകുളം), വിനോദ് മാത്യു (ബിസിനസ്), അനൂപ് മാത്യു (ബിസിനസ്).മരുമക്കൾ: ഡോ. അൽഫോൻസ വിജയ ജോസഫ് (പ്രിൻസിപ്പൽ, സെന്റ് തെരേസസ് കോളജ് എറണാകുളം), ജൂലി വിനോദ് (ബ്ലൂമിങ് ബഡ്സ് സ്കൂൾ, ആൻഡ് ഡയറക്ടർ കൂടരഞ്ഞി കോഓപ് റൂറൽ ഹൗസിങ് സൊസൈറ്റി), സോണിയ അനൂപ് (കുസാറ്റ് എറണാകുളം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.