മുക്കം: മുസ്ലിം അനാഥശാല പ്രസിഡന്റും മാമ്പറ്റ പ്രതീക്ഷ സ്പെഷൽ സ്കൂൾ ജനറൽ സെക്രട്ടറിയും മുക്കം പഞ്ചായത്ത് മുൻ അംഗവുമായ വയലിൽ വി. കുഞ്ഞാലി ഹാജി (73) നിര്യാതനായി. ഭാര്യ: ഒ. സുഹറ. പരേതനായ വയലിൽ വീരാൻകുട്ടി ഹാജിയുടെ മകനാണ്. സഹോദരങ്ങൾ: വി. മോയിമോൻ ഹാജി (ജനറൽ സെക്രട്ടറി, മുക്കം അനാഥശാല), വി. അബ്ദുല്ലക്കോയ ഹാജി (സി.ഇ.ഒ മുക്കം അനാഥശാല), വി. മരക്കാർ (റിട്ട. പ്രധാനാധ്യാപകൻ), വി. അസ്സു (താഴക്കോട് മഹല്ല് പ്രസിഡന്റ്), വി. റുഖിയ, ഫാത്തിമക്കുട്ടി, പരേതരായ വയലിൽ മൊയ്തീൻ കോയ ഹാജി (സംസ്ഥാന ഓർഫനേജസ് കൺട്രോൾ ബോർഡ് മുൻ ചെയർമാനും അവിഭക്ത കോഴിക്കോട് ഡി.സി.സി മുൻ പ്രസിഡന്റും), വി. ഉമ്മർകോയ ഹാജി (മുക്കം അനാഥശാല മുൻ പ്രസിഡന്റ്), വി. മുഹമ്മദ് മോൻ ഹാജി പട്ടോത്ത് (മുക്കം അനാഥശാല മുൻ വൈസ് പ്രസിഡന്റ്).