കാക്കൂര്‍: കഴിഞ്ഞ ദിവസം കാണാതായ യുവാവ് പുഴയില്‍ മരിച്ച നിലയില്‍. കാക്കൂർ നെല്ലിക്കുന്ന് സ്വദേശി അജയിനെ (30)യാണ് ചേളന്നൂര്‍ മുതുവാട്ട്താഴം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നത്ത് വീട്ടിൽ പരേതനായ സുധാകരന്റെയും ബാലലതയുടെയും മകനാണ്. സുബിൻ, ഷിബിൻ എന്നിവർ സഹോദരങ്ങളാണ്. ശനിയാഴ്ച രാത്രി മുതല്‍ ഇയാളെ കാണാതായിരുന്നു. മുതുവാട്ട്താഴം പാലത്തിന് മുകളില്‍ ഇയാളുടെ ബൈക്ക്, ചെരിപ്പ് എന്നിവ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലും നരിക്കുനി ഫയര്‍ ഫോഴ്സിലും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഞായറാഴ്ച രാവിലെയോടെയാണ് പുഴയില്‍നിന്ന് മൃതദേഹം കിട്ടിയത്. കാലില്‍ മുഴുവന്‍ ചൂണ്ട കണ്ണി ചുറ്റിയ നിലയിലായിരുന്നു. അവ മുറിച്ചുമാറ്റിയാണ് മൃതദേഹം മുകളിലേക്കേത്തിച്ചത്. കോഴിക്കോട് ഫയര്‍ ഫോഴ്സിന്റെ സ്കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്.