പയ്യന്നൂർ: വെള്ളൂരിലെ റിട്ട. അധ്യാപകൻ പെരിയാടൻ കടിഞ്ഞപ്പള്ളി ഗോവിന്ദൻ നമ്പ്യാർ (88) നിര്യാതനായി. ചാമക്കാവ് ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മാണിക്കോത്ത് പ്രസന്നകുമാരി (റിട്ട. കെ.എസ്.എച്ച്.ഡി.സി ഹാൻവിവ്). മക്കൾ: പ്രശാന്തി സതീഷ്, മാലിനി ഷേണായി. മരുമക്കൾ: എൻ.ടി. സതീഷ് (എൻജിനീയർ, മോസ്കോ), അനന്ത് ഷേണായി (വൈസ് പ്രസിഡന്റ് സൈക്കിൾ അഗർബത്തി മൈസൂരു). സഹോദരങ്ങൾ: പി.കെ. രാമചന്ദ്രൻ നമ്പ്യാർ, പി.കെ. കുമാരൻ നമ്പ്യാർ, പി.കെ. ബാലകൃഷ്ണൻ നമ്പ്യാർ, പി.കെ. പത്മനാഭൻ നമ്പ്യാർ, പി.കെ. തമ്പായി അമ്മ, പി.കെ. ഗൗരി അമ്മ, പി.കെ. നന്ദിനി അമ്മ. സംസ്കാരം ബുധനാഴ്ച ഒന്നിന് വെള്ളൂർ സമുദായ ശ്മശാനത്തിൽ.