കേളകം: തലശ്ശേരി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കേളകം മഞ്ഞളാംപുറത്തെ സുമ പി. ഉണ്ണി (51) നിര്യാതയായി. പരേതയായ മഞ്ഞളാംപുറം യു.പി. സ്കൂൾ മുൻ പ്രധാനാധ്യാപകൻ മേലിറ്റ് പാവുണ്ണിയുടേയും മുൻ അധ്യാപിക എ.വി. ത്രേസ്യാകുട്ടിയുടേയും മകളാണ്. ഭർത്താവ്: പരേതനായ രാജു എം.ഡി (സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകൻ). മക്കൾ: ജോനാദ് സെബാസ്റ്റ്യൻ, ജോയൽ ജോസഫ്, ജോഷ്വ ജോർജ്. സഹോദരങ്ങൾ: സുനിൽ പി. ഉണ്ണി (യൂനിറ്റ് മാനേജർ, എലമെന്റ്സ് ഉളിക്കൽ), അനിൽ പി. ഉണ്ണി (ബ്രാഞ്ച് മാനേജർ മുത്തൂറ്റ് നിലമ്പൂർ). സംസ്കാരം തിങ്കളാഴ്ച മൂന്നിന് മഞ്ഞളാംപുറം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.