പറമ്പിൽ ബസാർ: ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. പറമ്പിൽ ബസാർ പുതുക്കുടി പുറായിൽ സുഭാഷ് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. സ്കൂളിൽനിന്ന് വിദ്യാർഥികളെ ഓട്ടോയിൽ കയറ്റി അവരവരുടെ വീട്ടിൽ കൊണ്ടുവിട്ടശേഷം പറമ്പിൽ ബസാറിലേക്ക് ഓട്ടോ ഓടിച്ചുപോകവേ കുഴഞ്ഞു റോഡിലേക്ക് വീഴുകയായിരുന്നു. മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും. പിതാവ്: രാരുക്കുട്ടി. മാതാവ്: മാളു. ഭാര്യ: റീന. മക്കൾ: വിഷ്ണു, ജിഷ്ണു, ജിസ്ന. സഹോദരങ്ങൾ: ബേബി ഗിരിജ, ബിന്ദു.