നാദാപുരം: ദോഹയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ നാദാപുരം ചുഴലി സ്വദേശിയായ യുവാവ് മരിച്ചു. വളയം ചുഴലിയിലെ പുത്തൻപുരയിൽ പ്രകാശൻ-റീജ ദമ്പതികളുടെ മകൻ വിഷ്ണുവെന്ന നവനീത് (23) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മദീന ഖലീഫയിൽ നവനീത് ഓടിച്ചിരുന്ന കാറിൽ സിഗ്നൽ തെറ്റിച്ചു വന്ന ഖത്തർ സ്വദേശിയുടെ വാഹനമിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഒരു വർഷം മുമ്പാണ് നവനീത് ഖത്തറിൽ എത്തിയത്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിച്ചു വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരി: നൈതിക.