മഞ്ചേശ്വരം: പത്തനംതിട്ട സ്വദേശിയായ ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരത്തെ ഹെൽത്ത് ഇൻസ്പെക്ടർ മനോജിനെ (45)യാണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധമുണ്ടായതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹം മംഗൽപ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.