പഴയങ്ങാടി: കെട്ടിടത്തിന്റെ കോണിപ്പടിയിൽനിന്ന് വീണ് മലയാളി വിദ്യാർഥി അബൂദബിയിൽ മരിച്ചു. മാടായി വാടിക്കലിലെ അമൻ റാസിഖ് (21) ആണ് മരിച്ചത്. അബൂദബി യൂനിവേഴ്സിറ്റിയിലെ റിസർച്ചർ ഡോ. മുഹമ്മദ് റാസിഖ്-കെ.സി ഫാത്തിബി ദമ്പതികളുടെ മകനാണ്. താമസിക്കുന്ന കെട്ടിടത്തിന്റെ കോണിപ്പടിയിൽനിന്നാണ് അപകടം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു. സഹോദരങ്ങൾ: റോഷൻ, റൈഹാൻ.