കണ്ണൂർ: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു. വളപട്ടണം ആലൂൽ പള്ളിക്ക് സമീപം താമസിക്കുന്ന പരേതരായ ചെറിയ മുക്കിലിൽ അമീറിന്റെയും കൗലത്തിന്റെയും മകൻ പുതിയ പുരയിൽ മുഹമ്മദ് നിഷാദ് (44) ആണ് മരിച്ചത്. സൗദിയിലെ അൽ ഹസ്സ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ദമ്മാമിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിചെയ്തുവരുകയാണ്. അവധി കഴിഞ്ഞ് ആറു മാസം മുമ്പാണ് നാട്ടിൽ നിന്നും തിരിച്ചുപോയത്. ഭാര്യ: ഫാമി (പൊയ്തുംകടവ്). മക്കൾ: മൻഹ, നൂരി, ഫൈഹ. സഹോദരങ്ങൾ: സജ്ജാദ്, അഷീർ, ശബാന, ഷഫീന, ഷാഹിന, ഫെമിന.