കണ്ണാടിപ്പറമ്പ്: അമ്പലം ബസ് സ്റ്റോപ്പിനടുത്ത് മാലോട്ട് റോഡിൽ സൗമ്യതയിൽ പടിഞ്ഞാറെ വീട്ടിൽ സുമംഗല (56) ചെന്നൈയിൽ നിര്യാതയായി. ജില്ല ബാങ്കിൽ നിന്നും വിരമിച്ച കെ.വി. അച്യുതൻ നമ്പ്യാരുടെയും നളിനി അമ്മയുടെയും മകളാണ്. ഭർത്താവ്: പി.വി. മധുസൂദനൻ (റിട്ട. ഇൻകം ടാക്സ് ഓഫിസർ). മക്കൾ: ആതിര (യു.എസ്.എ), അളകനന്ദ (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, ചെന്നൈ). മരുമക്കൾ: ജിനേഷ് (കാഞ്ഞിലേരി, മട്ടന്നൂർ-യു.എസ്.എ), വിനീത് (കൂടാളി-ചെന്നൈ). സഹോദരങ്ങൾ: പി.വി. സത്യശീലൻ (റിട്ട. മിലിട്ടറി സർവിസ്), പി.വി. സജീവൻ (ഏജീസ് ഓഫിസ്, കോഴിക്കോട്), പി.വി. സതീശൻ (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുല്ലൂപ്പി ശ്മശാനത്തിൽ.