പാപ്പിനിശ്ശേരി: ധർമക്കിണറിന് വടക്ക് നാട്ടുമാടം - കുറുക്കനാൽ റോഡിൽ പരേതരായ മുല്ല കുഞ്ഞമ്പുവിന്റെയും ചാലങ്ങോടൻ നല്ലക്കണ്ടി മാധവിയുടെയും മകൻ മുല്ല രാഘവൻ (74) നിര്യാതനായി. ഭാര്യ: ജയശ്രീ കോമത്ത്. മക്കൾ: രാകേഷ് (ഗൾഫ്), രാഹുൽ (ഊരാളുങ്കൽ ലേബർ സൊസൈറ്റി, വടകര). മരുമക്കൾ: ജീഷ്മ കെ (ഇടക്കേപ്പുറം), നവ്യ കെ (ധർമടം). സഹോദരങ്ങൾ: മുല്ല നാരായണൻ (വടേശ്വരം), ശാന്ത (കല്യാശ്ശേരി), ശ്യാമള (അരിമ്പ്ര), ശകുന്തള (കോലത്തുവയൽ), ശൈലജ (കുഞ്ഞിമംഗലം), പരേതരായ ഗോവിന്ദൻ, ഭാസ്കരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ.
പാപ്പിനിശ്ശേരിയുടെ സാമൂഹിക - രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു മുല്ല രാഘവൻ. കേരളത്തിലെ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ ക്ഷേമ മേഖലകളിൽ സജീവമായി പ്രവർത്തിച്ചു. സി.പി.എം ധർമക്കിണർ രണ്ട് ബ്രാഞ്ചംഗവുമായിരുന്നു. ഓൾ കേരള പേരന്റ്സ് അസോസിയേഷൻ ഫോർ ഹിയറിങ് ഇംപേയേർഡ് (എ.കെ.പി.എ.എച്ച്.ഐ) മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു. കർഷക സംഘം പാപ്പിനിശ്ശേരി വെസ്റ്റ് വില്ലേജ് മുൻ പ്രസിഡന്റായിരുന്നു. പാപ്പിനിശ്ശേരി സർവിസ് സഹകരണ ബാങ്കിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരി പാടശേഖര സമിതി പ്രസിഡന്റ്, പഴഞ്ചിറ ജൈവ പച്ചക്കറി സംഘം സെക്രട്ടറി, മുല്ലക്കൊടി ചാലങ്ങോട്ട് ഭഗവതി ക്ഷേത്ര പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.