മാഹി: പള്ളൂർ സബ് സ്റ്റേഷന് സമീപം ആദ്യാക്ഷരത്തിൽ കോത്താളിൽ പങ്കജാക്ഷൻ (66) നിര്യാതനായി. റവന്യൂ വകുപ്പ് റിട്ട. ജീവനക്കാരനാണ്. 1985ൽ പുതുച്ചേരി കരിയമാണിക്കം ക്യാമ്പിൽ പരിശീലനം നേടിയ സേവാദൾ വളൻറിയറാണ്. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ദീർഘകാലം പള്ളൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്നു. പുതുച്ചേരി മുൻ ഡെപ്യൂട്ടി സ്പീക്കർ എ.വി. ശ്രീധരന്റെ പേഴ്സനൽ സ്റ്റാഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റീജ. മക്കൾ: അനശ്വർ (പുതുച്ചേരി പൊലീസ്), അനഘ. മരുമകൻ: അർജുൻ. സഹോദരങ്ങൾ: രാമകൃഷ്ണൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, ഗവ.സ്കൂൾ, മാഹി), സരോജിനി, സൗദാമിനി (റിട്ട. അധ്യാപിക), ശാന്തകുമാരി, കമലാക്ഷി, പരേതനായ ബാലൻ (റിട്ട. അധ്യാപകൻ, ഗവ.സ്കൂൾ മൂലക്കടവ്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.