പെരിങ്ങത്തൂർ: ജുമാമസ്ജിദിന് സമീപം കളരിക്കണ്ടിയിൽ ആയിഷ ഹജ്ജുമ്മ (67) നിര്യാതയായി. പരേതരായ കാവുക്കുളങ്ങര നെല്ലിക്ക സൂപ്പി, പടന്നക്കര കൊല്ലറത്ത് പൂമ എന്ന നബീസു എന്നവരുടെ മകളാണ്. ഭർത്താവ്: കളരിക്കണ്ടി അഹമ്മദ് ഹാജി (പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി മുൻ അംഗം, പെരിങ്ങത്തൂർ ടൗൺ മുസ് ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡൻറ്). മക്കൾ: ബാസിത്ത് (ദുബൈ), ഫത്താഹ് (ഖത്തർ), ഫൗസിയ, നജില. മരുമക്കൾ: നജീബ് പള്ളൂർ (ഫർണിച്ചർ വ്യാപാരി തലശ്ശേരി), ജാഫർ സാദിഖ് (ദുബൈ), സംഹാന (പൂക്കോം). സഹോദരങ്ങൾ: മറിയം, അഷ്റഫ്, റാബിയ, സിദ്ദീഖ്, ഷാഹിദ, പരേതനായ സംസം മുഹമ്മദ് ഹാജി.