പഴയങ്ങാടി: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മാട്ടൂൽ സൗത്ത് എം.ആർ യു.പി സ്കൂളിന് സമീപത്തെ ടി.ടി.വി. മുഹമ്മദ് കുഞ്ഞി (74) നിര്യാതനായി. ഞായറാഴ്ച വൈകീട്ട് വീട്ടിലേക്ക് നടന്നുപോകവേ മാട്ടൂലിൽനിന്ന് മടക്കര ഭാഗത്തേത് പോവുകയായിരുന്ന ഓട്ടോയിടിച്ചാണ് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച വൈകീട്ട് മരിച്ചത്. ഭാര്യ: പരേതയായ പി.പി. ഹഫ്സത്ത്. മക്കൾ: മുഹ്സിന, മുഫീദ, മാജിദ, ഉമൈദ്. മരുമക്കൾ: അൻസാരി, നബീൽ. സഹോദരങ്ങൾ: ഇബ്രാഹിം, അബൂബക്കർ, യൂസുഫ്, കുഞ്ഞാമിന.