പഴയങ്ങാടി: ഏഴോത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന ഒ.വി. ദാമോദരൻ നമ്പ്യാർ (89) നിര്യാതനായി.ദീർഘകാലം പഴയങ്ങാടി രജിസ്റ്റർ ഓഫിസിനു സമീപം ആധാരം എഴുത്തു സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: സി.ഒ. ശാരദ. മക്കൾ: രമേശൻ (റിട്ട. പ്രധാനാധ്യാപകൻ, ഹിന്ദു, എൽ.പി സ്കൂൾ), വിജയൻ (ആധാരം എഴുത്ത്, പഴയങ്ങാടി), രാജലക്ഷ്മി (പട്ടുവം). മരുമക്കൾ: പി.ഐ. മധുസൂദനൻ പട്ടുവം (ടാക്സ് കൺസൾട്ടന്റ്), കെ.എം. ഭാരതി (റിട്ട. അധ്യാപിക, മൂത്തേടത്ത് ഹൈസ്കൂൾ, തളിപ്പറമ്പ്), കെ.കെ. ലജിത (കുപ്പം). സഹോദരങ്ങൾ: നാരായണൻ, ജാനകി അമ്മ, പരേതനായ രാഘവൻ നമ്പ്യാർ.