വളപട്ടണം: കക്കുളങ്കര പള്ളിക്ക് സമീപം ചന്തക്കാരന്റവിടെ എൽ.പി. മൂസാൻ കുട്ടി ഹാജിയുടെ മകൻ ടി.ബി. അഹമദ് (58) നിര്യാതനായി. വളപട്ടണം മാർക്കറ്റ് റോഡിൽ പലചരക്ക് വ്യാപാരിയായിരുന്നു. പഴയകാല പ്രവാസിയാണ്. ഭാര്യ: ആയിഷ. സഹോദരങ്ങൾ: ബുഷ്റ, സാജിദ, നസീമ, ഫൈസൽ, ശബീർ.