ഉള്ള്യേരി: മൊടക്കല്ലൂർ എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ ചെങ്കുനീമ്മൽ ഗോവിന്ദൻകുട്ടി നമ്പ്യാർ (77) നിര്യാതനായി. ഭാര്യ: സുമതിയമ്മ. മക്കൾ: സുജിന, സുജിത്ത് (ഇരുവരും വാകയാട് എ.യു.പി സൂൾ അധ്യാപകർ).മരുമക്കൾ: ശശി (പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ), രാധിക (എൻ.ഐ.എ.യു.പി സ്കൂൾ കഴുത്തല്ലൂർ, കുറ്റിപ്പുറം). സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.