തിക്കോടി: തെരുവിൽ ആലമുള്ളകണ്ടി എ.കെ. ദാമോദരൻ മാസ്റ്റർ (83) നിര്യാതനായി. തൃക്കോട്ടർ വെസ്റ്റ് ജി.എൽ.പി സ്കൂളിൽനിന്ന് പ്രധാനാധ്യാപകനായി വിരമിച്ച ദാമോദരൻ മാസ്റ്റർ ഭജനമഠം ഗവ. യു.പി സ്കൂൾ, വയനാട് ബീനാച്ചി സ്കൂൾ എന്നിവടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തൃക്കോട്ടർ മഹാഗണപതിക്ഷേത്രം പ്രസിഡന്റാണ്.
ഭാര്യ: സരോജിനി. മക്കൾ: സജിത്കുമാർ (എൻജിനീയർ, സൗദി അറേബ്യ), പരേതനായ സന്ദീപ് കുമാർ. മരുമകൾ: അശ്വതി. സഹോദരങ്ങൾ: ജാനകി (മണിയൂർ), പത്മിനി (കൊയിലാണ്ടി), പരേതയായ ലക്ഷ്മി (മുക്കാളി).