കുമരനല്ലൂർ: അടുത്ത മാസം നടക്കുന്ന മകളുടെ വിവാഹത്തിന് നാട്ടിൽ വരാനിരുന്ന പ്രവാസി മരിച്ചു. മാരായംകുന്ന് കൊടിക്കാംകുന്ന് സ്വദേശി പരേതനായ ചങ്ങരത്ത് അബൂബക്കറിന്റെ മകൻ അബ്ദുൽ റഷീദാണ് (49) മരിച്ചത്. അൽഐൻ ടൗണിലെ അൽറായ ഹോട്ടൽ ജീവനക്കാരനാണ്. ജോലിക്കിടെ മുറിയിൽ വിശ്രമത്തിന് പോയ അബ്ദുൽ റഷീദ് തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയിൽ കാണുന്നത്. ഭാര്യ: സാജിദ. മക്കൾ: റംസീന, ഷംന, റഫ്ന, സഫീന, റിയാൻ. മരുമക്കൾ: നിസാർ, സവാദ്, അഷ്റഫ്. റാസൽഖൈമയിലുള്ള മുസ്തഫ സഹോദരനാണ്. ശനിയാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 10ന് ഖബറടക്കും.