തലശ്ശേരി: പുന്നോലിലെ കച്ചേരി വളപ്പിൽ കരിയാടൻ യൂസഫ് (83) നിര്യാതനായി. ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്നു. 1971ലെ യുദ്ധകാലത്ത് പരിക്കുപറ്റിയതിനെ തുടർന്ന് വിരമിക്കുകയായിരുന്നു. പിന്നീട്, ചെന്നൈയിലും അജ്മാനിലും ജോലി ചെയ്തു. ഭാര്യ: മാടത്തുമ്മൽ സുഹ്റ. മക്കൾ: റഷീദ് (മലബാർ ഗോൾഡ്, തലശ്ശേരി), കബീർ യൂസുഫ് (റിപ്പോർട്ടർ ഒമാൻ ഒബ്സർവർ, മസ്കത്ത്), സൗദ, റംഷീദ് (ട്രാവൽ ഏജൻസി, മസ്കത്ത്). മരുമക്കൾ: സുമിയ, റിസ്വന, മഹമൂദ് (ഫാർമസിസ്റ്റ്), ഹൗല.