കണ്ണൂർ: കടാങ്കോട്ടെ കെ.സി. കുഞ്ഞദുകുട്ടി (77) നിര്യാതനായി.
മുസ്ലിം ലീഗ് മുൻ ജില്ല കൗൺസിൽ അംഗം, മണ്ഡലം കൗൺസിലർ, ചേലോറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കടാങ്കോട് ശാഖ ലീഗ് വൈസ് പ്രസിഡന്റ്, ചേലോറ കൺസ്യൂമർ സ്റ്റോർ ഡയറക്ടർ, സ്വതന്ത്ര കർഷക സംഘം മണ്ഡലം വൈസ് പ്രസിഡന്റ്, കടാങ്കോട് കുന്നത്ത് മഹൽ മസ്ലിം ജമാഅത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഖദീജ. സഹോദരങ്ങൾ: സൈനബ, പരേതരായ കെ.സി. മൊയ്തീൻ, കമാൽ, നബീസ.