മുക്കം: കക്കാട് എടത്തിൽ റിഷാദ് (40) നിര്യാതനായി. കാസർകോട് മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ മെംബർ എടത്തിൽ അബ്ദുറഹിമാന്റെ മകനുമാണ്. മൂക്കിലെ ദശ നീക്കം ചെയ്യാൻ മുക്കം അഗസ്ത്യൻമുഴി സെന്റ് ജോസഫ് ഹോസ്പിറ്റലിൽവെച്ച് നടന്ന ശാസ്ത്രക്രിയക്കുശേഷം അബോധാവസ്ഥയിലായിരുന്നു.
ബോധം വീണ്ടെടുക്കാൻ വൈകിയതിനാൽ പിറ്റേന്ന് ഉച്ചയോടെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
മാതാവ്: ആയിശ. ഭാര്യ: അന്നത്ത് (ഊർക്കടവ്). മക്കൾ: ഫിനു, ഫിദ. സഹോദരങ്ങൾ: നൗഷാദ് (ബാപ്പു), ജംഷീദ, നൗഫൽ.